കൊച്ചി: സോഷ്യല്‍ ജസ്റ്റീസ് വിജിലന്‍സ് ഫോറത്തിന്റെ മറവില്‍ പ്രസിഡന്റ് പി.ടി. രാധാകൃഷ്ണന് മണിച്ചെയിന്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ വെട്ടിച്ചതായി വൈസ് പ്രസിഡന്റ് ഒ.ജെ. ജോസഫ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. തട്ടിപ്പ് നടത്തിയ രാധാകൃഷ്ണനെ എക്സിക്യൂട്ടീവ് കമ്മിറ്റി സംഘടനയില്‍ നിന്നു പുറത്താക്കി.
40,000 പേരാണ് തട്ടിപ്പിനിരയാ യത്. സോഷ്യല്‍ ജസ്റ്റീസ് ഹെല്‍പ്പിംഗ് പ്ലാന്‍ എന്ന പദ്ധതിയുടെ മറവില്‍ ആളുകളില്‍നിന്ന് 220 രൂപ വീതം വാങ്ങി അംഗത്വം നല്‍കിയായിരുന്നു തട്ടിപ്പ്.
പിന്നീട് ജോയിന്റ് ബാങ്ക് അക്കൗണ്ടുണ്ടാക്കി പണം അതില്‍ നിക്ഷേപിക്കുകയും സാവധാനം പിന്‍വലിക്കുകയുമാണ് രീതിയെന്നും ഭാരവാഹികള്‍ പറഞ്ഞു. തട്ടിപ്പിനെതിരേ മുഖ്യമന്ത്രിക്കു പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.