കൊച്ചി: പ്രഫഷണൽ സോഷ്യൽ വർക്ക് രംഗത്ത് ശ്രദ്ധേയങ്ങളായ സംഭാവനകൾ നൽകിയ ഡോ. എം.പി. ആന്റണി രാജഗിരിയുടെ പടവുകളിറങ്ങുന്നു. പ്രഫഷണൽ സാമൂഹിക പ്രവർത്തനത്തിൽ രാജഗിരി സോഷ്യൽ സയൻസ് കോളജിനെ ഒരു ബ്രാൻഡ് ആയി വളർത്തിയെടുക്കുന്നതിൽ ഡോ. ആന്റണി വലിയ പങ്കുവഹിച്ചു. രാജഗിരി ഔട്ട്റീച്ച്, കാസ്പ് എന്നിവയുടെ സാരഥ്യം വഹിച്ചുകൊണ്ട് വളരെ ഫലപ്രദമായി പ്രവർത്തിക്കുവാൻ കഴിഞ്ഞു.
36 വർഷത്തെ പ്രഫഷണൽ ജീവിതത്തിനിടയിൽ അദ്ദേഹം മൂന്നു വർഷം ബാലാവകാശ സംരക്ഷണ കമ്മീഷനംഗമായി പ്രവർത്തിച്ചു. 1990 മുതൽ അന്തർദേശീയ കാഴ്ചപ്പാടുകൾ ഉൾക്കൊണ്ട് ബാലനീതി വിഷയങ്ങൾ കേരളത്തിൽ സജീവമാക്കിയതിൽ ഡോ. ആന്റണിയുടെ പങ്ക് വലുതാണ്. 1984ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് സ്വദേശീയമായ ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ രാജഗിരിയെ മുന്നിൽ നയിച്ച ആന്റണി 5500 ദത്തെടുക്കൽ ഇപ്രകാരം യാഥാർഥ്യമാക്കി.
ഗ്രാമീണ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിലും ശ്രദ്ധേയങ്ങളായ സംഭാവനകൾ നല്കിയിട്ടുണ്ട്. സിഎസ്ആർ സാധ്യതകൾ ഉപയോഗിച്ച് നിരവധി ഗ്രാമോദ്ധാരണ പദ്ധതികൾ നടപ്പാക്കി ആരോഗ്യ കുടുംബക്ഷേമം, ഭവനനിർമാണം, കുടിവെള്ളം, മാലിന്യനിർമാർജനം, കക്കൂസ് നിർമാണം എന്നിങ്ങനെ വിപുലങ്ങളായ പ്രവർത്തനങ്ങൾ. ഇവയിൽ പങ്കാളിത്താധിഷ്ഠിത സമീപനം കൊണ്ടുവന്നു. രാജഗിരി കോളജ് അവയ്ക്കു നേതൃത്വം വഹിച്ചു. കുടുംബശ്രീ, കില, വനിതാശിശു വികസനവകുപ്പ്, സാമൂഹികനീതി വകുപ്പ്, ആരോഗ്യ വകുപ്പ്, സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡ്, കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി തുടങ്ങിയവ കൂട്ടുസംരംഭങ്ങളിൽ സഹകരിച്ചതിനാൽ അവ വലിയ വിജയങ്ങളായി.
പകൽവീട്, സോളാർ ഗ്രാമം, ശുചിത്വഗ്രാമം എന്നിവയെക്കുറിച്ച് കേരളം വ്യാപകമായി ചിന്തിക്കുന്നതിനുമുന്പുതന്നെ രാജഗിരിയിലൂടെ ഡോ. ആന്റണി യാഥാർഥ്യമാക്കി. ജനകീയാസുത്രണ പ്രക്രിയയ്ക്കു കേരളത്തിൽ തുടക്കമിടുന്നതിനുമുന്പുതന്നെ അത്തരം പദ്ധതികൾ രാജഗിരി നടപ്പാക്കിയതിൽ ഡോ. ആന്റണിയുടെ പങ്ക് വലുതായിരുന്നു.