തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ സുപ്രീംകോടതി വിധി പൂർണമായും അംഗീകരിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി. നിയമസഭയിലെ അന്നത്തെ സമരം ഇടതുമുന്നണിയുടെ തീരുമാനമായിരുന്നു. സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരേയാണു സമരങ്ങൾ.
ശിക്ഷ നേരിടേണ്ടിവരും എന്നറിഞ്ഞുകൊണ്ടുതന്നെയാണു സമരങ്ങൾ നടത്തുന്നത്. അത്തരം സാഹചര്യങ്ങളിൽ കോടതി ഇടപെടൽ ഉണ്ടായെന്നുവരും. വിചാരണ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിക്ഷ നേരിടേണ്ടിവരും എന്നറിഞ്ഞുകൊണ്ടുതന്നെയാണു സമരങ്ങൾ നടത്തുന്നത്. അത്തരം സാഹചര്യങ്ങളിൽ കോടതി ഇടപെടൽ ഉണ്ടായെന്നുവരും. വിചാരണ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.