തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല ഇന്നുമുതൽ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും ടൈംടേബിൾ പ്രകാരം നടത്തും. മാറ്റിവച്ച 28ലെ പരീക്ഷകളുടെ പുതുക്കിയ തീയതി ഉടൻ അറിയിക്കും.പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത സാഹചര്യത്തിലാണു പരീക്ഷ നടത്തിപ്പു പുനരാരംഭിക്കാനുള്ള തീരുമാനം.