തിരുവനന്തപുരം: കുരുമുളക്, ഏലം വിലയിടിവു തടയാൻ ഇവയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. അന്താരാ ഷ്ട്രനിലവാരമുള്ള കുരുമുളക്, ഏലം എന്നിവ ഉത്പാദിപ്പിക്കാനും കയറ്റുമതിക്കുമായിസ്പൈസസ് ബോർഡുമായി ചേർന്നു ള്ള പദ്ധതിക്കു വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.