കൊച്ചി: കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി പാലാ രൂപത തങ്ങളുടെ കുടുംബങ്ങള്‍ക്കു പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ജീവന്റെ മഹത്വത്തെ ഉയര്‍ത്തിക്കാട്ടുന്നതാണെന്നും പദ്ധതിയെ കത്തോലിക്ക കോണ്‍ഗ്രസ് പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനമാണ് എന്ന ക്രൈസ്തവീകമായ കാഴ്ചപ്പാടിനൊപ്പം ഓരോ കുഞ്ഞിനും ജന്മം നല്കുമ്പോഴും സര്‍വശക്തനായ ദൈവത്തിന്റെ സൃഷ്ടികര്‍മത്തില്‍ മാതാപിതാക്കള്‍ പങ്കാളികളാവുകയാണെന്ന ദര്‍ശനംകൂടി സമൂഹത്തിനു നല്‍കുന്നതാണ് പ്രഖ്യാപനം.
കത്തോലിക്കാ സഭ ആരംഭകാലം മുതല്‍ സമൂഹത്തിന്റെ സമഗ്രപുരോഗതിക്കുവേണ്ടി ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മാത്രമാണു പാലാ രൂപതയില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ക്ഷേമപദ്ധതികള്‍. ഇതു വിവാദമാക്കാനുള്ള ചില തത്പരകക്ഷികളുടെ ഗൂഢശ്രമങ്ങള്‍ പൊതുസമൂഹം തിരിച്ചറിയണം. സഭയുടെ പ്രഖ്യാപിത പഠനങ്ങളുടെയും നിലപാടുകളുടെയും ഭാഗമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.
ഗര്‍ഭഛിദ്രവും കൃത്രിമ മാര്‍ഗങ്ങളിലൂടെയുള്ള ജനനനിയന്ത്രണവും ജീവന്റെ മഹത്വത്തെ നിരാകരിക്കുന്നതും ദൈവിക പദ്ധതിയുടെ ലംഘനവുമാകയാല്‍ സഭ അംഗീകരിക്കുന്നില്ല. സ്വാഭാവിക മാര്‍ഗങ്ങളിലൂടെയുള്ള ജനന നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ സമൂഹമാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍. അതിന്റെ ഫലമായി കത്തോലിക്കാ സമുദായത്തിന്റെ ശരാശരി കുടുംബ ജനനന നിരക്ക് 1.6-ലേക്ക് താഴ്ന്നിരിക്കുകയാണ്. കേവലം ഒരു ശതമാനത്തിലും താഴെ കുടുംബങ്ങളില്‍ മാത്രമാണ് കുട്ടികളുടെ എണ്ണം മൂന്നും അതിലധികവുമായി ഉയര്‍ന്നിരിക്കുന്നത്.
ഇപ്രകാരമുള്ള വലിയ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും ഉണ്ടായേക്കുന്ന വലിയ സാന്പത്തിക ബാധ്യതയില്‍ അവര്‍ക്കു ചെറിയൊരു കൈത്താങ്ങാകുവാനും പിന്തുണ നല്കുന്നതിനുമായിട്ടാണ് പാലാ രൂപത തികച്ചും മനുഷ്യത്വപരമായ ഇത്തരമൊരു തീരുമാനമെടുത്തത്. ഇതിനെതിരേയുള്ള വില കുറഞ്ഞ പ്രതികരണങ്ങളെ വിശ്വാസസമൂഹം അവഗണിക്കുമെന്നു ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.