കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയിലെ ദേവികുളം നിയമസഭാ മണ്ഡലത്തില്‍നിന്ന് എ. രാജയെ തെരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ഡി. കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇടതു സ്ഥാനാര്‍ഥിയായി മത്സരിച്ച എ. രാജ 7,848 വോട്ടുകള്‍ക്കാണു കുമാറിനെ പരാജയപ്പെടുത്തിയത്.
പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്തിരുന്ന ദേവികുളം മണ്ഡലത്തില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നേടിയാണു രാജ മത്സരിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ക്രൈസ്തവ സഭാംഗങ്ങളായ ആന്റണിയുടെയും എസ്തറിന്റെയും മകനായ രാജ പട്ടികജാതിക്കാരനല്ലെന്നും അദ്ദേഹത്തിന്റെ കുടുംബം ഒന്നടങ്കം ക്രിസ്തുമത വിശ്വാസികളാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ വസ്തുതകള്‍ മറച്ചുവച്ച് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയാണ് രാജ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും ആ നിലയ്ക്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.