തിരുവനന്തപുരം: കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റില്‍ തന്നെ തുറക്കാനാകുമെന്നാണു പ്രതീക്ഷിയെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
നിര്‍മാണപ്രവൃത്തി വിലയിരുത്തി മന്ത്രിമാരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി ഒരു ടണല്‍ തുറക്കുന്നതിനായുള്ള മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ദേശീയപാതാ അഥോറിറ്റി അധികൃതര്‍ യോഗത്തെ അറിയിച്ചു. ജോലികള്‍ വേഗത്തിലാണ് മുന്നോട്ടു പോകുന്നത്.
നാളെ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷം ദേശീയപാതാ അഥോറിറ്റിയുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകണം.
സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം മുഖ്യമന്ത്രിയുമായും തൃശൂര്‍, പാലക്കാട് ജില്ലകളിലെ മറ്റു മന്ത്രിമാരുമായും ചര്‍ച്ച നടത്തും. തുടര്‍ന്ന് അടുത്തമാസം തന്നെ തുരങ്കത്തിന്റെ ഒരു ടണല്‍ തുറക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നതെന്ന് മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.