കൊച്ചി: ലക്ഷദ്വീപില്‍നിന്ന് രോഗികളെ ഹെലികോപ്റ്ററില്‍ ആശുപത്രികളിലേക്ക് മാറ്റാന്‍ അര മണിക്കൂറിനുള്ളില്‍ തീരുമാനം എടുക്കാന്‍ നാലംഗ മെഡിക്കല്‍ ബോര്‍ഡിനു കഴിയുമെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്കു മാറ്റുന്നതു തീരുമാനിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനു രൂപം നല്‍കിയതിനെതിരേ അമിനി സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ മുഹമ്മദ് സാലിഹ് നല്കിയ ഹര്‍ജി ഇതു രേഖപ്പെടുത്തി ഹൈക്കോടതി തീര്‍പ്പാക്കി.
നിലവില്‍ ലക്ഷദ്വീപില്‍ 90 ലേറെ അലോപ്പതി ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നുണ്ടെന്നും രോഗികളെ ഹെലികോപ്റ്ററില്‍ മാറ്റേണ്ട സാഹചര്യമില്ലെന്നും ഹര്‍ജി പരിഗണിക്കവെ ലക്ഷദ്വീപ് അധികൃതര്‍ വ്യക്തമാക്കി. കേരളത്തിലെ ഒരു പ്രമുഖ ആശുപത്രിയുമായി സഹകരിച്ച് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഉള്‍പ്പെടെ ദ്വീപില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഒരു തവണ രോഗിയെ കൊച്ചിയിലെത്തിക്കാന്‍ എട്ടു ലക്ഷം രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെ ചെലവുണ്ട്. 2020 - 2021 ല്‍ മാത്രം 409 രോഗികളെ കൊണ്ടുപോകാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചെന്നും ഇതില്‍ 249 പേരെ കൊച്ചിയിലെ ആശുപത്രികളിലാണെത്തിച്ചതെന്നും ഭരണകൂടം വിശദീകരിച്ചു. തുടര്‍ന്നാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
നേരത്തെ രോഗികളെ ഹെലികോപ്ടറില്‍ കൊച്ചിയിലേക്കും മറ്റും കൊണ്ടുവരാന്‍ ഇവരെ പരിശോധിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് മാത്രം മതിയായിരുന്നു. എന്നാല്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റതിനെത്തുടര്‍ന്ന് കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ ഭാഗമായാണ് രോഗികളെ ഹെലികോപ്റ്ററില്‍ മാറ്റാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി വേണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയതെന്ന് ആരോപണമുണ്ടായിരുന്നു.
ലക്ഷദ്വീപിലെ കരട് നിയന്ത്രണങ്ങളുടെ വിജ്ഞാപനം പ്രാദേശിക ഭാഷയില്‍ പ്രസിദ്ധീകരിക്കണമെന്നത് ഉള്‍പ്പെടെയുള്ള മറ്റു ചില ഹര്‍ജികള്‍ പിന്നീട് പരിഗണിക്കാനായി മാറ്റി.