കൊച്ചി: ജൈവായുധ പരാമര്‍ശത്തെത്തുടര്‍ന്നുള്ള രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പിടിച്ചെടുത്ത തന്റെ മൊബൈലും സഹോദരന്റെ ലാപ്ടോപ്പും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും ഇവയില്‍ കൃത്രിമം കാട്ടി വ്യാജ തെളിവുകളുണ്ടാക്കുമോയെന്ന് ആശങ്കയുണ്ടെന്നും ആയിഷ സുല്‍ത്താന ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു നേരെ കേന്ദ്ര സര്‍ക്കാര്‍ ജൈവായുധം പ്രയോഗിച്ചെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അയിഷ സുല്‍ത്താന നല്കിയ ഹര്‍ജിയിലാണ് ഈ വിശദീകരണവും നല്‍കിയിട്ടുള്ളത്.
കേരളത്തിലെത്തിയ അന്വേഷണ സംഘം വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി നില്ക്കുന്ന സഹോദരന്റെ ലാപ്ടോപ്പ് പിടിച്ചെടുത്തത്. ഇവ കോടതിയില്‍ സമര്‍പ്പിക്കാതെ ഗുജറാത്തിലെ ഫോറന്‍സിക് ലാബിലേക്കു പ്രത്യേക ദൂതന് വഴി പരിശോധനയ്ക്കു നല്‍കിയെന്നും ഐഷ ആരോപിക്കുന്നു