കോഴിക്കോട്: ആഭ്യന്തരസുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ കോടികളുടെ നിക്ഷേപം! കേസിലെ പ്രതിയും മലയാളിയുമായ മലപ്പുറം സ്വദേശി ഇബ്രാഹിം 10 കോടിയിലേറെ നിക്ഷേപിച്ചെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
സാമ്പത്തികശേഷി കുറഞ്ഞ കുടുംബത്തിലുള്ള ഇബ്രാഹിമിന് ഇത്രയും തുക നിക്ഷേപിക്കാന്‍ സഹായിച്ച സംഘടനയുടെയും വ്യക്തികളുടെയും വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചുവരികയാണ്.
ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ മലയാളികളായ മറ്റു ചിലരും കോടികള്‍ നിക്ഷേപിച്ചതായാണ് വിവരം. കോഴിക്കോട്, മലപ്പുറം, കൊച്ചി ജില്ലകളിലുള്പ്പെടെയുള്ളവര് വന്‍ തുക നിക്ഷേപിച്ചിട്ടുണ്ട്. ലാഭവിഹിതമായി ഇവരുടെ അക്കൗണ്ടുകളിലേക്കു ലക്ഷങ്ങള്‍ തിരികെ എത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപിച്ചവരുടെ മുഴുവന്‍ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചുവരികയാണ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും ശേഖരിച്ചിട്ടുണ്ട്. കോടികളുടെ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കേസുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് നല്‍കും. കൂടാതെ വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ സുരക്ഷാ ഏജന്‍സിക്കും വിവരങ്ങള്‍ കൈമാറും.
വിദേശത്തേക്കുള്ള കോളുകള്‍ ചെയ്യാനും മറ്റുമായി വാട്സ് ആപ്പ് പോലുള്ള സൗകര്യങ്ങളുള്ളപ്പോഴും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം എക്സ്ചേഞ്ചുകളെ നിരവധി പേര് ആശ്രയിച്ചതായാണ് കണ്ടെത്തല്‍. കൂടുതല്‍ ലാഭം കിട്ടുമെന്നതിനാലാണു വന്‍തുക സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിപ്പിനു നിക്ഷേപിച്ചത്.
കോടികള്‍ ലാഭമായി ലഭിച്ചാല്‍ മാത്രമേ നിക്ഷേപകര്‍ക്കു പണം നല്കാന് സാധിക്കുകയുള്ളൂ . ഇതെല്ലാം സുഗമമായി നടക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ആരാണ് സമാന്തര ടെലിഫോണ്‍ സംവിധാനത്തെ ആശ്രയിക്കുന്നതെന്നതിലും ഇത്തരത്തില്‍ ആശ്രയിക്കുന്നവരുടെ ഉദ്ദേശ്യലക്ഷ്യത്തിലും ദുരൂഹതയുണ്ട്.
പിന്നിലുള്ളവരില്‍ പലര്‍ക്കും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള ബന്ധം അന്വേഷണസംഘം തിരിച്ചറിഞ്ഞു. പ്രതികള്‍ക്കു നിയമസഹായംവരെ ഈ സംഘടന നല്‍കുന്നതായും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ നിര്‍ണായകമായ പല വിവരങ്ങളും പുറത്തുവരുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
കെ. ഷിന്റുലാല്‍