ഭരണങ്ങാനം: അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ സ്വർഗീയപ്രവേശനത്തിന്റെ 75-ാം വാർഷികവും തിരുനാളും ഇന്ന് ആഘോഷിക്കും. രാവിലെ 5.30നു തീർഥാടനകേന്ദ്രം റെക്ടർ ഫാ. ജോസഫ് വള്ളോംപുരയിടത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
6.45നും എട്ടിനും വിശുദ്ധകുർബാന, നൊവേന. 11ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകും. ഉച്ചകഴിഞ്ഞു മൂന്നിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന. വൈകുന്നേരം 6.30ന് ജപമാലയോടെ തിരുനാളിനു സമാപനമാകും.
കോവിഡ് നിയന്ത്രണങ്ങൾക്കു വിധേയമായി വിശ്വാസികൾക്കു തിരുനാളിൽ പങ്കെടുക്കാം. കോവിഡ് സുരക്ഷാ നടപടികൾ പാലിച്ച് അൽഫോൻസാമ്മയുടെ കബറിടം സന്ദർശിക്കാം. ഷാലോം ടിവിയിൽ രാവിലെ 6.30നും ഷെയ്ക്കിന ടിവിയിൽ രാവിലെ എട്ടിനും വിശുദ്ധ അൽഫോൻസാ തീർഥാടന ദേവാലയത്തിലർപ്പിക്കുന്ന വിശുദ്ധ കുർബാന സംപ്രേഷണം ചെയ്യും.
https://youtube.com/c/StAlphonsaShrine, https://yout ube.com/c/PalaiRoopathaOfficial എന്നി യൂ ട്യൂബ് ചാനലിലും alphonsa.org എന്ന വെബ്സൈറ്റിലൂടെയും അൽഫോൻസാ തീർഥാടനകേന്ദ്രത്തിലെ തിരുക്കർമങ്ങളിൽ തത്സമയം പങ്കെടുക്കാം.