തിരുവനന്തപുരം: കേരള സയൻസ് സിറ്റിയുടെ പ്രവർത്തനം 2023 ജനുവരിയിൽ പൂർത്തിയാകുമെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയെ അറിയിച്ചു. ഇതിന്റെ ആദ്യ അവലോകന യോഗം വിളിച്ചു ചേർക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തുല്യ പങ്കാളിത്തത്തോടെ 14.50 കോടി മുതൽ മുടക്കിലാണ് ഇതിന്റെ നിർമാണം നിർവഹിക്കുന്നത്.