തിരുവനന്തപുരം: അടുത്ത മാസം നാലിന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ ജൂലൈ 23 വരെ പ്രധാനപ്പെട്ട തസ്തികകളിൽ 25,000 ത്തോളം പേരെ നിയമനശിപാർശ ചെയ്തിട്ടുണ്ടെന്നു പിഎസ്സി. എൽഡി ക്ലാർക്ക് തസ്തികയിൽ 10164 പേരെ നിയമനശിപാർശ ചെയ്തിട്ടുണ്ട്. 468 ഒഴിവുകൾ ഇനിയും അവശേഷിക്കുന്നു.
റാങ്ക് ലിസ്റ്റ് ദീർഘിപ്പിച്ച ഫെബ്രുവരി അഞ്ചിനു ശേഷം ഈ തസ്തികയിൽ 1632 പേരെ ശിപാർശ ചെയ്തു. ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് റാങ്ക് ലിസ്റ്റിൽ നിന്ന് 6984 പേരെയാണ് നിയമനശിപാർശ ചെയ്തത്. 486 ഒഴിവുകളാണ് ഇനി നിയമനശിപാർശ ചെയ്യാനുള്ളത്. റാങ്ക് ലിസ്റ്റ് ദീർഘിപ്പിച്ചതിനു ശേഷം മാത്രം 1109 പേരെ ശിപാർശ ചെയ്തു സ്റ്റാഫ് നഴ്സിൽ എല്ലാ ജില്ലകളിലുമായി 2455 പേരെ നിയമനശിപാർശ ചെയ്തു. റാങ്ക് ലിസ്റ്റ് ദീർഘിപ്പിച്ചതിനുശേഷം മാത്രം 414 പേരെ നിയമന ശിപാർശ ചെയ്തു.
സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ ജൂലൈ 23 വരെ 2428 വരെ നിയമനശിപാർശ ചെയ്തു. വനിതാ പോലീസ് കോണ്‍സ്റ്റബിൾ തസ്തികയിൽ 702 പേരെയാണ് നിയമനശിപാർശ ചെയ്തത്. റാങ്ക് ലിസ്റ്റ് ദീർഘിപ്പിച്ച കാലയളവിൽ മാത്രം ഇതുവരെ 206 പേരെ ശിപാർശ ചെയ്തു.
അടുത്തമാസം നാലിന് അവസാനിക്കുന്ന പോലീസ് കോണ്‍സ്റ്റബിൾ (ടെലികമ്യൂണിക്കേഷൻ) തസ്തികയുടെ റാങ്ക് ലിസ്റ്റിൽ നിന്ന് 219 പേരെയാണ് ശിപാർശ ചെയ്തത്.