ചേർത്തല: സഹോദരിയുടെ വീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ റിമാൻഡിലായ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് പുത്തൻകാട്ടുങ്കൽ വീട്ടിൽ രതീഷിനെ(ഉണ്ണി-40) ആണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതോടൊപ്പം ഇയാളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള അപേക്ഷയും പോലീസ് നൽകിയിരുന്നു