കൊച്ചി: നിയമങ്ങളും ചട്ടങ്ങളും മറികടന്നു പട്ടയ ഭൂമിയിലെ മരം മുറിക്കാന്‍ സര്‍ക്കാര്‍ ഭരണപരമായ ഉത്തരവു നല്‍കിയത് ആശങ്കപ്പെടുത്തുന്നതാണെന്നു ഹൈക്കോടതി. മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ തള്ളിയാണു ജസ്റ്റീസ് കെ. ഹരിപാലിന്റെ നിരീക്ഷണം.
വയനാട് വാഴവറ്റ സ്വദേശികളും സഹോദരങ്ങളുമായ ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന്, റോജി അഗസ്റ്റിന് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്. ഹര്‍ജിക്കാരുടെ കരങ്ങള്‍ ശുദ്ധമല്ലെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി പ്രതികള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും രേഖകളില്‍ കൃത്രിമം കാട്ടിയുമാണു മരം മുറിച്ചു കടത്തിയതെന്നും അഭിപ്രായപ്പെട്ടു.
മരംമുറിക്ക് അനുമതി നല്കിയ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസറെയും രൂക്ഷമായി വിമര്‍ശിച്ചു. പ്രതികളുടെ താളത്തിനൊത്ത് തുള്ളിയ വില്ലേജ് ഓഫീസര്‍ അനുമതി നല്കാന് കഴിയുന്ന രീതിയിലൊക്കെ ശ്രമിച്ചെന്നു സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി. പട്ടയഭൂമിയിലെ ഈട്ടിത്തടി സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും ഇതു മുറിക്കാന്‍ റവന്യു വകുപ്പിന്റെ അനുമതി പോരെന്നും കോടതി ചൂണ്ടിക്കാട്ടി.