കൊച്ചി: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 75-ാമത് ഓര്‍മദിനത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ഓൺലൈൻ മാധ്യമമായ സീ ന്യൂസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച "എന്റെ അല്‍ഫോന്‍സാമ്മ’ ഗ്ലോബല്‍ ഓണ്‍ലൈന്‍ തിരുനാള്‍ പുതുമയായി. ആറ് ഭൂഖണ്ഡങ്ങളിലെ നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ളവർ തിരുനാളിൽ പങ്കുചേർന്നു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ജീവിത സഹനങ്ങളെ അതിജീവിക്കാൻ അൽഫോൻസാമ്മ അരികിലുള്ള വിശുദ്ധമാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
അല്‍ഫോന്‍സാമ്മയുടെ ജീവിതത്തെ ആധാരമാക്കി ഫാ. റോയി കണ്ണന്‍ചിറ സിഎംഐ എഴുതിയ "സഹനരാഗങ്ങള്‍’ എന്ന ജീവചരിത്രകാവ്യം മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. അസാധാരണമായ രീതിയില്‍ ക്രിസ്തുവിന്റെ സഹനത്തില്‍ പങ്കുചേര്‍ന്ന അൽഫോൻസാമ്മ ഏവരെയും ക്രിസ്തുവിനെ സ്നേഹിക്കാൻ കൊതിപ്പിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
സിസ്റ്റര്‍ എലൈസ് മേരി എഫ്സിസി എഴുതിയ “വിശുദ്ധിയുടെ പൂമരം’ എന്ന ഗ്രന്ഥം മാര്‍ ജോസഫ് പെരുന്തോട്ടം പ്രകാശനം ചെയ്തു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍, തലശേരി അതിരൂപത സഹായ മെത്രാന് മാര്‍ ജോസഫ് പാംപ്ലാനി, കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, പാലാ രൂപതാ സഹായ മെത്രാന് മാര്‍ ജേക്കബ് മുരിക്കന്‍, മാവേലിക്കര ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, എഫ്സിസി കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ്, ചങ്ങനാശേരി ദേവമാതാ പ്രൊവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റര്‍ ലിസ് മേരി, ജസ്റ്റീസ് കുര്യൻ ജോസഫ്, രാഷ്ട്ര ദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ദീപിക ചീഫ് എഡിറ്റർ ഡോ. ജോർജ് കുടിലിൽ, സിബിസിഐ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ, എകെസിസി ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ. സിസ്റ്റർ തെരേസ് ആലഞ്ചേരി എസ്എബിഎസ് സഹനരാഗങ്ങൾ എന്ന കാവ്യത്തിന്റെ ആസ്വാദന പ്രഭാഷണം നടത്തി. 75 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അല്‍ഫോന്‍സാ സ്മരണ പങ്കുവച്ചു.
ലോക വയോജന ദിനത്തോടനുബന്ധിച്ച് സി ന്യൂസ് ലൈവ് നടത്തിയ ഗാനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സി ന്യൂസ് ലൈവ് ചീഫ് എഡിറ്റർ ജോ കാവാലം സ്വാഗതവും ചീഫ് കോഓർഡിനേറ്റർ ലിസി ഫെർണാണ്ടസ് നന്ദിയും പറഞ്ഞു. ചങ്ങനാശേരി ദേവമാതാ പ്രൊവിൻഷ്യൽ സിസ്റ്റർ ലിസ് മേരി എഫ്സിസി, ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ, ഫാ. ജോണ്സണ് പാലപ്പള്ളി സിഎംഐ എന്നിവർ കോഓർഡിനേറ്റർമാരായിരുന്നു. സീ ന്യൂസ് ലൈവിനോടൊപ്പം ദീപിക ദിനപത്രം, ഷെക്കെയ്ന ടിവി എന്നിവയും ചേർന്നാണു പരിപാടി സംഘടിപ്പിച്ചത്.