തിരുവനന്തപുരം: നടനും എംഎൽഎയുമായ എം. മുകേഷും ഭാര്യ മേതിൽ ദേവികയും വേർപിരിയാൻ ഒരുങ്ങുന്നു. വിവാഹബന്ധം വേർപെടുത്തണമെന്നാവശ്യപ്പെട്ട് മേതിൽ ദേവിക മുകേഷിനു വക്കീൽ നോട്ടീസ് അയച്ചു. ഭർത്താവ് എന്ന നിലയിൽ മുകേഷ് പൂർണ പരാജയമാണെന്നാണു നോട്ടീസിലെ പ്രധാന ആരോപണം. മുകേഷിന്റെ സമീപനങ്ങൾ സഹിക്കുവാൻ കഴിയുന്നതല്ലെന്നും അവർ വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
2013 ഒക്ടോബർ 24 നായിരുന്നു മുകേഷും നർത്തകി മേതിൽ ദേവികയുമായുള്ള വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. പ്രശസ്ത നടി സരിത ആയിരുന്നു മുകേഷിന്റെ ആദ്യ ഭാര്യ. ഇരുപത്തഞ്ചു വർഷം നീണ്ടുനിന്ന ഇവരുടെ വിവാഹ ബന്ധം പിരിഞ്ഞശേഷമാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തത്.