തിരുവനന്തപുരം: റേഷൻ വ്യാപാരി കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് നടയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മുതിർന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. റേഷൻ വ്യാപാരികൾക്ക് 10 മാസമായി ലഭിക്കാനുള്ള ഭക്ഷ്യകിറ്റിന്റെ കുടിശിക നൽകുക, ഇടയ്ക്കിടെ സെർവർ തകരാർ മൂലം റേഷൻ വിതരണം മുടങ്ങുന്നതിനു പരിഹാരം കാണുക, റേഷൻ വ്യാപാരികൾക്കു സഹായം അനുവദിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.
എകെആർആർഡിഎ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ അധ്യക്ഷനായിരുന്നു. കെആർഇയു സിഐടിയു സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻപിള്ള, കെആർഇഎഫ് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു, കെഎസ്ആർആർഡിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.കൃഷ്ണപ്രസാദ്, എകെആർആർടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, കാടാന്പുഴ മൂസ്സ, ഡാനിയേൽ ജോർജ്, പ്രിയംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നേതാക്കൾ മുഖ്യമന്ത്രി, ധനമന്ത്രി, ഭക്ഷ്യമന്ത്രി എന്നിവരെ കണ്ടു.