തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അഥോറിറ്റി നടപ്പാക്കുന്ന തുല്യതാ പദ്ധതികളുടെ ഭാഗമായുള്ള ഹയർ സെക്കൻഡറി തുല്യതാ പരീക്ഷകൾ ആരംഭിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്ന ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളാണ് ആരംഭിച്ചത്. 25378 പേർ പരീക്ഷയെഴുതി. ഹയർ സെക്കൻഡറി ഒന്നാം വർഷത്തിൽ 11772 പഠിതാക്കളും രണ്ടാം വർഷത്തിൽ 13606 പഠിതാക്കളും പരീക്ഷയെഴുതി.