തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 17,466 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ശതമാനം. 66 മരണങ്ങൾ കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 16,035 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ സംസ്ഥാനത്തിനു പുറത്തു നിന്നും വന്നവരാണ്. 15,247 പേർ രോഗമുക്തരായി. 1,40,276 പേരാണ് ചികിത്സയിലുള്ളത്.