തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി (27), പാങ്ങപ്പാറ സ്വദേശിനി (37)എന്നിവര്‍ക്കാണ് സിക്ക സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവർ 48 ആയി. നാലുപേരാണ് നിലവില്‍ രോഗികളായുള്ളത്.