തിരുവനന്തപുരം: പോലീസ് ഡ്രൈവർമാർക്ക് ഗ്രേഡ് എസ്ഐമാരായി സ്ഥാനക്കയറ്റം നൽകിയ നടപടി റദ്ദാക്കി സർക്കാർ. ഇവർക്ക് ഗ്രേഡ് എസ്ഐ തസ്തികയിൽ 2021 മാർച്ച് 31 വരെ നൽകിയ അധിക ശന്പളം തിരിച്ചു പിടിക്കാനും നിർദേശിച്ചു. പോലീസ് ഡ്രൈവർ (കോണ്സ്റ്റബിൾ) തസ്തികയിൽ ജോലിയിൽ കയറിയ 27 വർഷം പൂർത്തിയാക്കിയവർക്കുള്ള നാലാം ഹയർ ഗ്രേഡ് പ്രമോഷനാണ് ക്രമം വിട്ടുള്ളതാണെന്നു അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് എജി സർക്കാരിനു നിർദേശം നൽകുകയായിരുന്നു.
പാലക്കാട് പോലീസ് ജില്ലയിൽ എജി നടത്തിയ പരിശോധനയിലാണ് പോലീസ് ഡ്രൈവർമാരുടെ നാലാം ഹയർ ഗ്രേഡ് ക്രമം വിട്ടതാണെന്നു കണ്ടെത്തിയത്. സിവിൽ പോലീസ് ഓഫീസർമാരായി സേനയിൽ ജോലിക്കു കയറുന്നവർക്കു നൽകുന്ന നാലാം ഹയർ ഗ്രേഡ് പ്രമോഷന്റെ മറവിലാണ് ഡ്രൈവർമാർക്കും സ്ഥാനക്കയറ്റം നൽകിയതെന്നായിരുന്നു എജിയുടെ പരിശോധനയിൽ കണ്ടെത്തിയത്. തുടർന്നു സർക്കാരിനു റിപ്പോർട്ട് നൽകി.
ക്രമം വിട്ടു നൽകിയ സ്ഥാനക്കയറ്റം സംസ്ഥാന വ്യാപകമായി റദ്ദാക്കാനും ഇവർക്ക് ഇത്തരത്തിൽ ശന്പള ഇനത്തിൽ അധികമായി നൽകിയ തുക തിരികെ പിടിക്കാനും നിർദേശിച്ചു. 2019 ലാണ് പോലീസ് സേനയിൽ പ്രമോഷൻ കാലയളവ് കുറച്ചു കൊണ്ടു ഉത്തരവിറക്കിയത്. സിവിൽ പോലീസ് ഓഫീസറായി സേനയിൽ കയറുന്നവർ വകുപ്പുതല പരീക്ഷയുടെ കൂടി ഭാഗമായി 12 മുതൽ 15 വർഷത്തിനകം സീനിയർ സിവിൽ പോലീസ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിക്കും.
20 മുതൽ 22 വർഷം വരെ സർവീസുള്ളവർക്ക് എഎസ്ഐയായും 25 മുതൽ 27 വർഷംവരെയുള്ളവർക്ക് ഗ്രേഡ് എസ്ഐയായും സ്ഥാനക്കയറ്റം നൽകാനായിരുന്നു ശിപാർശ. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഡ്രൈവർക്കും സ്ഥാനക്കയറ്റം ലഭിച്ചതെന്നായിരുന്നു എജിയുടെ കണ്ടെത്തൽ. എന്നാൽ, 11-ാം ശന്പള പരിഷ്കരണ കമ്മീഷൻ നടപ്പിലായ 2021 ഏപ്രിൽ ഒന്നിനു മുൻപുള്ള സ്ഥാനക്കയറ്റങ്ങളുടെ തുക തിരിച്ചു പിടിക്കാനാണു നിർദേശിച്ചിട്ടുള്ളത്.