തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണാർഥം മലയാറ്റൂർ ഫൗണ്ടേഷൻ എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചു. പെരുന്പടവം ശ്രീധരനാണ് മലയാറ്റൂർ ഫൗണ്ടേഷൻ പ്രസിഡന്റ്. മറ്റു ഭാരവാഹികൾ: എം. നൗഷാദ് അലി- വൈസ് പ്രസിഡന്റ്, പി.ആർ. ശ്രീകുമാർ- സെക്രട്ടറി, ശോഭാ രാജ്മോഹൻ- ജോയിന്റ് സെക്രട്ടറി, ബി.എൽ. രാധാകൃഷ്ണൻനായർ- ട്രഷറർ.