നാദാപുരം (കോഴിക്കോട്): കുടുംബ വഴക്കിനിടെ ഭാര്യാസഹോദരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസ്. തോക്ക് കസ്റ്റഡിയില്‍. വാണിമേല്‍ കോടിയൂറയിലെ പൂവുള്ളതില്‍ ഹാഫിസിന്റെ വീട്ടില്‍ നിന്നാണ് വളയം എസ് എച്ച് ഒ ജീവന് ജോര്‍ജും സംഘവും പഴയ പശ്ചിമ ജര്‍മനിയിൽ നിർമിച്ച .8 മോഡല്‍ പിസ്റ്റള്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. തോക്കില്‍ മാഗസിനോ വെടിയുണ്ടകളോ ഉണ്ടായിരുന്നില്ല. ഇതിനു മുകളില്‍ വെസ്റ്റ് ജര്‍മനി എന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത തോക്ക് വളയം സ്റ്റേഷനിലേക്കു മാറ്റി.