തിരുവനന്തപുരം: തുടർച്ചയായി വർധിച്ചുവന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ലേക്കു താണു. വെള്ളിയാഴ്ച 13.63 ശതമാനത്തിലേക്ക് ഉയർന്നതിനു ശേഷമാണ് ടിപിആറിൽ ഇന്നലെ കുറവുണ്ടായത്. ഒന്നര ലക്ഷത്തിലേറെ സാന്പിളുകൾ പരിശോധിച്ചപ്പോൾ 18,531 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 98 മരണം സ്ഥിരീകരിച്ചു. ആകെ മരണം 15,969 ആയി. 74 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 15,507 പേർ രോഗമുക്തി നേടി. 1,38,124 പേരാണു നിലവിൽ ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവർ: മലപ്പുറം 2,816, തൃശൂർ 2,498, കോഴിക്കോട് 2,252, എറണാകുളം 2,009, പാലക്കാട് 1,624, കൊല്ലം 1,458, തിരുവനന്തപുരം 1,107, കണ്ണൂർ 990, ആലപ്പുഴ 986, കോട്ടയം 760, കാസർഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351.