തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4,53,339 പേര്‍ക്കു വാക്സിന് നല്‍കിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്സിന് നല്‍കുന്നത്. ഇന്നലെ വന്ന 38,860 ഡോസ് കോവാക്സിന് ഉള്‍പ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്സിന് മാത്രമാണ് സ്റ്റോക്കുള്ളത്. ഞായറാഴ്ച കൂടുതല്‍ വാക്സിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്സിനേഷന് അനിശ്ചിതത്വത്തിലാകുമെന്നും മന്ത്രി പറഞ്ഞു.