കോട്ടയം: ഇന്ത്യയിലെ നഴ്സുമാർക്ക് സൗജന്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്ന ഒരു പദ്ധതി അടിയന്തരമായി തുടങ്ങണമെന്ന് കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്. നഴ്സുമാർക്ക് സൗജന്യ ഇൻഷുറൻസ് പദ്ധതി തുടങ്ങണമെന്നും കേന്ദ്രം നൽകുന്ന നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്ക് ഇ-മെയിൽ സന്ദേശം അയച്ചതായി തോമസ് അറിയിച്ചു.