കാസര്‍ഗോഡ്: കുടുംബ വഴക്കിനേത്തുടര്ന്ന് ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന് മരിച്ചു. പുത്തിഗെ മുഗുവിലെ അബ്ദുള്ള മൗലവി-ബീഫാത്തിമ ദമ്പതികളുടെ മകന് മുഹമ്മദ് നിസാര്‍ (33) ആണ് മരിച്ചത്. ജ്യേഷ്ഠന് മുഹമ്മദ് റഫീഖി(45)നെ ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്.
നിരവധി മോഷണം, അടിപിടി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട നിസാര്‍. റഫീഖുമായി ശത്രുതയുമുണ്ടായിരുന്നു. അടുത്തിടെ നിസാര്‍ റഫീഖിനെ വീട്ടില്‍നിന്നും ഇറക്കിവിട്ടിരുന്നു. ഇതിനുശേഷം ഒരു കേസില്‍ നിസാര്‍ അറസ്റ്റിലായി റിമാന്‍ഡ് ചെയ്യപ്പെട്ടു. ഈ സമയം റഫീഖ് വീട്ടില്‍ തിരിച്ചെത്തി താമസമാരംഭിച്ചു. ജാമ്യത്തിലിറങ്ങി വീട്ടിലെത്തിയ നിസാര്‍ ഇതേച്ചൊല്ലി റഫീഖുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഇതിനുശേഷം ഉച്ചഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്ന നിസാറിനെ റഫീഖ് കത്തിയെടുത്ത് കുത്തുകയായിരുന്നു. നെഞ്ചിലും മുതുകിലും ആഴത്തില്‍ മുറിവേറ്റ നിസാറിനെ അയല്‍വാസികള്‍ കുമ്പളയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മറ്റു സഹോദരങ്ങള്‍: മുനീര്‍, ഇഖ്ബാല്‍, ഷബീര്‍, സലീം.
ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ കുടുംബവഴക്കിനെത്തുടര്ന്നുണ്ടാകുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്. ചൊവ്വാഴ്ച രാവിലെ ബേഡകം കുറത്തിക്കുണ്ടില്‍ മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് ഭാര്യയെ പട്ടികകൊണ്ട് അടിച്ച് കൊലപ്പെടുത്തിയതും കഴിഞ്ഞദിവസം പിലിക്കോട് മടിവയലില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ ബന്ധുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയതുമാണ് മറ്റു രണ്ട് സംഭവങ്ങള്‍.