തിരുവനന്തപുരം: എറണാകുളം- ഷൊർണൂർ റെയിൽപ്പാത ട്രിപ്പിൾ ലൈനാക്കുന്നതിനു കേന്ദ്രം 1500 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ അറിയിച്ചു. ഗ്രേഡ് മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ നിശ്ചയിച്ചിട്ടുള്ള സൗകര്യങ്ങളും ഷൊർണൂരിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണു കേന്ദ്രം അറിയിച്ചതെന്നും പി. മമ്മിക്കുട്ടിയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
സ്റ്റേഷനിൽ 3.5 കോടി രൂപ ചെലവിൽ പുതിയ മേൽപ്പാലം നിർമിക്കും. സ്റ്റേഷനിൽ ജലവിതരണ സംവിധാനമൊരുക്കാൻ 1.5 കോടി അനുവദിച്ചു. സ്റ്റേഷനിലെ ഇരിപ്പിട സൗകര്യം, ഇവിടേക്ക് എത്താനുള്ള റോഡ് സൗകര്യം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പടെയുള്ളവയെല്ലാം ഗ്രേഡ് 3 പ്രകാരമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.