തിരുവനന്തപുരം: ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (12-ാം ക്ലാസ് ) പരീക്ഷാഫലം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു പ്രസിദ്ധീകരിക്കുമെന്ന് കൗണ്‍സിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് അറിയിച്ചു. cisce.org, results. cisce.org എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭിക്കും. എസ്എംഎസ് ആയി ഫലം അറിയുന്നതിനു വിദ്യാർഥികൾ യുണീക് ഐഡി 09248082883 എന്ന നന്പരിലേക്ക് എസ്എംഎസ് അയയ്ക്കണം. മൂന്നു ലക്ഷത്തോളം വിദ്യാർഥികളാണ് ഫലം കാത്തി രിക്കുന്നത്.