തിരുവനന്തപുരം: ഇടമലയാർ ട്രൈബൽ ഹോസ്റ്റൽ ക്യാന്പിലുള്ള ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിന് മെച്ചപ്പെട്ട സ്ഥലം കണ്ടെത്താനാകുമോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. മലക്കപ്പാറ അറാക്കപ്പിൽ നിന്ന് 11 കുടുംബങ്ങൾ ട്രൈബൽ ഹോസ്റ്റലിലുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.