കൊച്ചി: പട്ടയഭൂമിയില്നിന്നു മരം മുറിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
മരംമുറി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എഡിജിപിയോടാണ് വിശദീകരണം തേടിയത്. തൃശൂരിലെ പൊതുപ്രവര്ത്തകന് ജോര്‍ജ് വട്ടുകുളം നല്കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.