കൊച്ചി: കുട്ടികളിലെ അപൂര്‍വരോഗത്തിനു ചികിത്സാ ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ക്രൗഡ് ഫണ്ടിംഗ് (ധനശേഖരണം) നടത്താന്‍ ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കാനാകുമോയെന്ന് അറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്കി.
സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അപൂര്‍വ രോഗം ബാധിച്ച പെരിന്തല്‍മണ്ണ സ്വദേശി ഇമ്രാന് ചികിത്സാ സഹായം ലഭ്യമാക്കാന്‍ പിതാവ് ആരിഫ് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഇതു സംബന്ധിച്ച് ചോദിച്ചത്. ഇമ്രാന് കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയിരുന്നു. ഇമ്രാന്റെ മരണം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് അഭിപ്രായപ്പെട്ട ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍ ഇത്തരത്തില്‍ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്ക് സഹായം ലഭ്യമാക്കാന്‍ സംവിധാനം വേണമെന്നും പറഞ്ഞു.
മെഡിക്കല്‍ കോളജുകളില്‍ ഇത്തരം കുട്ടികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം കേന്ദ്രസര്‍ക്കാരിന്റെ നയത്തിന് അനുസൃതമായി സംസ്ഥാന സര്‍ക്കാരിനും കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റിക്കും വ്യക്തമായ പങ്കുള്ള പ്ലാറ്റ്ഫോമിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്. വന്‍തോതില്‍ ഫണ്ട് ശേഖരിക്കുന്ന ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമിന് വിശ്വാസ്യതയുണ്ടാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.