തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് നന്പി നാരായണൻ അട്ടിമറിച്ചു എന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ വിധി ചൊവ്വാഴ്ച. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. ഐഎസ്ആർഒ ഗൂഢാലോചനക്കേസിലെ ഒന്നാം പ്രതി വിജയൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്.