തിരുവനന്തപുരം: ഡപ്യൂട്ടേഷൻ കഴിഞ്ഞു മടങ്ങിയെത്തിയ നീരജ് കുമാർ ഗുപ്തയെ എറണാകുളം റേഞ്ച് ഡിഐജിയായി നിയമിച്ചു. ന്യൂഡൽഹി റഡിഡന്റ് കമ്മീഷണർ ഓഫീസിൽ ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടിയിൽ ഡപ്യൂട്ടേഷനിലായിരുന്നു നീരജ് ഗുപ്ത.
എറണാകുളം റേഞ്ച് ഡിഐജിയായിരുന്ന കാളിരാജ് മഹേഷ് കുമാർ എൻഐഎയിലേക്ക് ഡപ്യൂട്ടേഷനിൽ പോയ ഒഴിവിലാണ് 2005 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ നീരജ് കുമാർ ഗുപ്തയെ നിയമിച്ചത്.