കൊച്ചി: ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താനുള്ള അനുബന്ധ വസ്തുക്കള്‍ സ്വകാര്യ ലാബുകള്‍ക്ക് വിതരണം ചെയ്യാൻ സമ്മതമാണെന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഹൈക്കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് ലാബ് ഉടമകള്‍ ഇതിനുള്ള ഓര്‍ഡറുകള്‍ നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കി കുറച്ചതിനെ ചോദ്യം ചെയ്ത് തിരുവനന്തപുരത്തെ ദേവി സ്കാന്‍സ് ഉള്‍പ്പെടെയുള്ള സ്വകാര്യ ലാബുടമകള്‍ നല്കിയ ഹര്‍ജിയിലാണ് ഈ നിര്‍ദേശം.
സ്വകാര്യ ലാബുകള്‍ക്ക് ടെസ്റ്റ് കിറ്റ് ഉള്‍പ്പെടെ ന്യായമായ വിലയ്ക്ക് വിതരണം ചെയ്യാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ നിര്‍ദേശമെന്നും ഹൈക്കോടതി വ്യക്തമാക്കി.