കൊച്ചി: സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂര്‍വരോഗം ബാധിച്ച് ചികില്‍സയിലായിരുന്ന ഇമ്രാന് മുഹമ്മദിന് വേണ്ടി പിരിച്ചെടുത്ത 15 കോടിയോളം രൂപ എന്തു ചെയ്തുവെന്ന് അറിയിക്കണമെന്നു ഹൈക്കോടതി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അഞ്ചു മാസം പ്രായമുള്ള ഇമ്രാന് മരണമടഞ്ഞ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയത്.