തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും പ്രഫ. വി.കെ. രാമചന്ദ്രൻ വൈസ് ചെയർമാനുമാണ്.ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവരെ നിശ്ചയിച്ചു.
മുൻ മന്ത്രി എ.കെ. ബാലന്റെ ഭാര്യയും ആരോഗ്യ വകുപ്പ് മുൻ ഡയറക്ടറുമായ ഡോ. പി.കെ. ജമീല, പ്രഫ. മിനി സുകുമാർ, പ്രഫ. ജിജു.പി.അലക്സ്, ഡോ. കെ. രവിരാമൻ എന്നിവർ വിദഗ്ധ അംഗങ്ങളാണ്. പാർട് ടൈം വിദഗ്ധ അംഗങ്ങളായി പ്രഫ. ആർ. രാമകുമാർ, വി. നമശിവായം, സന്തോഷ് ജോർജ് കുളങ്ങര എന്നിവരെ നിശ്ചയിച്ചു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും സ്ഥിരം ക്ഷണിതാക്കളാകും. ആസൂത്രണ-സാന്പത്തിക കാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മെന്പർ സെക്രട്ടറിയാണ്.