തിരുവനന്തപുരം: വിദ്യാഭ്യാസ ആവശ്യത്തിന് കുട്ടികൾക്ക് വേണ്ട ഡിജിറ്റൽ പഠന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ഊർജിതപ്പെടുത്തുന്നതിനായി ജില്ലാ തലത്തിൽ മന്ത്രിമാർ യോഗം വിളിക്കും. സ്കൂൾ തലത്തിൽ ഡിജിറ്റൽ പഠന ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികളെ കണ്ടെത്താൻ പിടിഎകളെ ചുമതലപ്പെടുത്തിയിരുന്നു.