+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രാ​മീ​ണ​പ​ശ്ചാ​ത്ത​ല​ത്തി​ലെ സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ​യി മു​ന്ന; പോ​സ്റ്റ​ർ എ​ത്തി

തി​യ​റ്റ​ർ നാ​ട​ക​ങ്ങ​ളി​ലൂ​ടെ ഒ​ട്ട​ന​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​നാ​യ സു​രേ​ന്ദ്ര​ൻ ക​ല്ലൂ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച മു​ന്ന എ​ന്ന സി​നി​മ​യു​ടെ പോ​സ്റ്റ​ർ സി​നി​മാ താ​രം സു​ര
ഗ്രാ​മീ​ണ​പ​ശ്ചാ​ത്ത​ല​ത്തി​ലെ സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യു​മാ​യി മു​ന്ന; പോ​സ്റ്റ​ർ എ​ത്തി

തി​യ​റ്റ​ർ നാ​ട​ക​ങ്ങ​ളി​ലൂ​ടെ ഒ​ട്ട​ന​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​നാ​യ സു​രേ​ന്ദ്ര​ൻ ക​ല്ലൂ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച മു​ന്ന എ​ന്ന സി​നി​മ​യു​ടെ പോ​സ്റ്റ​ർ സി​നി​മാ താ​രം സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട് പു​റ​ത്തി​റ​ക്കി.

ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ന​മു​ക്ക് ന​ഷ്ട​മാ​യ സൗ​ഹൃ​ദ​ങ്ങ​ളു​ടെ ക​ഥ ഒ​രു ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ പു​തു​മു​ഖ​താ​രം കി​ര​ൺ​കൃ​ഷ്ണ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യ മു​ന്ന​യെ അ​വ​ത​രി​പ്പി​ക്കു​ന്നു. മി​ൽ​ന ആ​ന്‍റ​ണി​യാ​ണ് നാ​യി​ക. ചി​ത്ര​ത്തി​ൽ ഉ​പ്പൂ​പ്പ എ​ന്ന അ​തി​ശ​ക്ത​മാ​യ വേ​ഷം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത് ജ​ഗ​ദീ​ഷ് ആ​ണ്.

ഇ​വ​രെ​ക്കൂ​ടാ​തെ ഇ​ന്ദ്ര​ൻ​സ്, ഹ​രീ​ഷ് പേ​ര​ടി, കി​ച്ചു ടെ​ല്ല​സ്, മാ​മു​ക്കോ​യ, ത​ട്ടീം മു​ട്ടീം ഫെ​യിം ജ​യ​കു​മാ​ർ, അ​ൻ​സി​ൽ റ​ഹ്മാ​ൻ തു​ട​ങ്ങി​യ മു​ൻ​നി​ര താ​ര​ങ്ങ​ൾ​ക്കൊ​പ്പം ക​ണ്ണൂ​രി​ലെ സ്വ​ന്തം കോ​മ​ഡി താ​ര​ങ്ങ​ളും അ​മ്പ​തോ​ളം പു​തു​മു​ഖ​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു.

ച​ന്ദ്രോ​ത്ത് വീ​ട്ടി​ൽ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ദേ​വ​ൻ ആ​ണ് മു​ന്ന നി​ർ​മി​ക്കു​ന്ന​ത്. ര​മേ​ശ് പു​ല്ലാ​പ്പ​ള്ളി, ജ​യ​ശ്രീ ഗോ​പി​നാ​ഥ് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് സി​ബു സു​കു​മാ​ര​ൻ ഈ​ണം​പ​ക​രു​ന്നു. പ്ര​ശാ​ന്ത്പ്ര​ണ​വം ആ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.