മുൻനിര ടെലിവിഷൻ ചാനലായ സീ ടിവിയുടെ മലയാളം ചാനൽ 'സീ കേരള'യുടെ പ്രോഗ്രാമിംഗ്, കണ്ടന്റ് തലവനായി മുതിർന്ന മാധ്യമ പ്രവർത്തകൻ ഷംനാദ് പുതുശ്ശേരി ചുമതലയേറ്റു.
മലയാളത്തിന്റെ വിനോദ ചാനലുകളിൽ രണ്ടുവർഷം മുൻപ് തുടക്കം കുറിച്ച സീ കേരളം സ്റ്റഡി വ്യൂവർഷിപ് നിലനിർത്തുന്നു എന്നതാണ് ശ്രദ്ധേയം .ഇപ്പോൾ സൂര്യ ടിവി ക്കു മുകളിലുള്ള ചാനലിനെ മുൻനിരയിൽ എത്തിക്കാനാണ് ഷംനാദിന്റെ നിയമനം.
20 വർഷമായി ദൃശ്യമാധ്യമരംഗത്തു പ്രവർത്തിക്കുന്ന ഷംനാദ് കൈരളി, എൻടിവി, ഇന്ത്യ വിഷൻ, ഏഷ്യാനെറ്റ്, സൂര്യ തുടങ്ങി എല്ലാ മുഖ്യധാര ചാനലുകളിലും ഉന്നത പദവികളിൽ മികവ് തെളിയിച്ചിട്ടുണ്ട്.
സൂര്യ ടിവി യുടെ ജനറൽ മാനേജർ പദവി യിൽ നിന്നും ആറു മാസം മുമ്പ് പടിയിറങ്ങുമ്പോൾ രണ്ടാം സ്ഥാനത്തായിരുന്നു ആ ചാനൽ. ആറു മാസത്തെ ഇടവേളക്കു ശേഷമാണ് സീ കേരളയിൽ എത്തുന്നത്.
നാലു തവണ തുടർച്ചയായി സംസ്ഥാന സർക്കാർ അവാർഡ് നേടുന്ന ക്രെഡിറ്റ് ഇന്നും ഈ രംഗത്ത് ഷംനാദിന് മാത്രമാണ്. ഒപ്പം ശിശുക്ഷേമസമിതി യുടെ ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയാണ്. ഇപ്പോൾ കൊച്ചിയിലാണ് താമസം.
പ്രേംടി. നാഥ്