+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"അ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​സ്റ്റ്യൂ​മി​നു പോ​ലും പ​ണം ചെ​ല​വാ​ക്കേ​ണ്ടി​വ​ന്നി​ല്ല'

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ബി​ഗ്ബി അ​മി​താ​ഭ് ബ​ച്ച​നും അ​ഭി​ന​യി​ച്ച ചി​ത്ര​മാ​ണ് കാ​ണ്ഡ​ഹാ​ർ. ചി​ത്ര​ത്തി​ലെ താ​ര​ത്തി​ന്‍റെ വേ​ഷം ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഇ​പ്പോ​ൾ ആ ​ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ബി​ഗ്ബി അ​മി​താ​ഭ് ബ​ച്ച​നും അ​ഭി​ന​യി​ച്ച ചി​ത്ര​മാ​ണ് കാ​ണ്ഡ​ഹാ​ർ. ചി​ത്ര​ത്തി​ലെ താ​ര​ത്തി​ന്‍റെ വേ​ഷം ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഇ​പ്പോ​ൾ ആ ​ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ലെ ഏ​താ​നും കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി.

ഊ​ട്ടി​യി​ലെ ലൊ​ക്കേ​ഷ​നി​ലേ​ക്ക് വ​രു​മ്പോ​ള്‍ അ​മി​താ​ഭ് ബ​ച്ച​നൊ​പ്പം മും​ബൈ​യി​ല്‍ നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര​വാ​നും കോ​സ്റ്റ്യൂ​മ​റും ബോ​ര്‍​ഡി ഗാ​ര്‍​ഡ്സും ഉ​ള്‍​പ്പെ​ടെ വ​ന്‍ ടീം ​ഉ​ണ്ടാ​യി​രു​ന്നു. ബി​ഗ്ബി ത​ന്‍റെ സ്വ​ന്തം കോ​സ്റ്റ്യൂം അ​ണി​ഞ്ഞാ​ണ് ആ ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തെ​ന്നും അ​തി​നു പോ​ലും ത​ങ്ങ​ള്‍​ക്ക് പ​ണം ചെ​ല​വാ​ക്കേ​ണ്ടി വ​ന്നി​ല്ലെ​ന്നും മേ​ജ​ർ ര​വി പ​റ​ഞ്ഞു.

"മൂ​ന്ന് ദി​വ​സം കൊ​ണ്ട് നാ​ല് സീ​ന്‍ ആ​ണ് അ​ദ്ദേ​ഹ​ത്തെ വ​ച്ച് ഞ​ങ്ങ​ള്‍ പ്ലാ​ന്‍ ചെ​യ്ത​ത്. ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​റി​യി​ല്‍ ചെ​ന്നു. ഊ​ട്ടി​യി​ല്‍ ന​ല്ല ത​ണു​പ്പു​ള​ള കാ​ല​ത്താ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. അ​ടു​ത്ത ദി​വ​സം എ​ത്ര മ​ണി​ക്കാ​ണ് ഷൂ​ട്ടിം​ഗ് പ്ലാ​ന്‍ ചെ​യ്യേ​ണ്ട​തെ​ന്ന് ഞാ​ന്‍ അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ച്ചു. അ​ത് ഞാ​ന​ല്ല ഡ​യ​റ​ക്ട​റാ​ണ് പ്ലാ​ന്‍ ചെ​യ്യേ​ണ്ട​ത് എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി...'- മേ​ജ​ർ ര​വി പ​റ​യു​ന്നു..