കോട്ടയം: ഫാ. സ്റ്റാൻ സ്വാമി വേറിട്ട ചിന്തകളും വ്യക്തിത്വവും പുലർത്തിയിരുന്ന വൈദികനാണ്. അപാരമായ ചിന്തകളും ബോധ്യങ്ങളും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ ഉൾക്കൊണ്ടിരുന്നു. സഭയിലും സമൂഹത്തിലും യുവജനങ്ങളുടെ ദൗത്യങ്ങളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ദർശനം ഏറെ ഉയർന്നതുമായിരുന്നുവെന്നു മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജെയിംസ് ഓർമിക്കുന്നു.
ഐക്കഫ് (ഓൾ ഇന്ത്യ കാത്തലിക് യൂണിവേഴ്സിറ്റി ഫെഡറേഷൻ) സംഘടനയുടെ റിസോഴ്സ് ടീമിൽ അംഗവും പ്രധാന പരിശീലകനുമായിരുന്ന സ്റ്റാൻ സ്വാമിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന വിവിധ പഠന ക്യാന്പുകളിൽ ഡോ. ജാൻസി ജെയിംസ് പങ്കെടുത്തിട്ടുണ്ട്.
1970കളിൽ ഐക്കഫിന്റെ പരിശീലന ക്വാന്പുകളിൽ പങ്കെടുത്തിരുന്ന യുവജനങ്ങളെയും വിശ്വാസത്തിലും ബോധ്യങ്ങളിലും സന്പന്നരാക്കാൻ ഈശോസഭാംഗമായ സ്റ്റാൻ അച്ചൻ മുന്നിലുണ്ടായിരുന്നു. മന്ത്രി ആന്റണി രാജു, ജസ്റ്റീസ് കുര്യൻ ജോസഫ്, ജസ്റ്റീസ് സിറിയക് ജോസഫ്, ഡോ. മൈക്കിൾ തരകൻ തുടങ്ങിയവരൊക്കെ അക്കാലത്ത് ഐക്കഫിൽ സജീവമായിരിക്കെ സ്റ്റാൻ അച്ചന്റെ പരിശീലന ക്ലാസുകളിൽ പങ്കെടുത്തവരാണ്. ഒപ്പം ഐക്കഫിന്റെ ഭാരവാഹികളുമായിരുന്നു.
ആന്റണി രാജു ഐക്കഫിന്റെ ദേശീയ വൈസ്പ്രസിഡന്റായിരുന്നു. ബാംഗളുരുവിലെ ജസ്യൂട്ട് സ്ഥാപനമായ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി സ്റ്റാൻ സ്വാമി പത്തു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യയിലെ 20 ജസ്യൂട്ട് പ്രോവിൻസുകളിൽ ദേശീയ തലത്തിലുള്ള പഠന, ഗവേഷണ സ്ഥാപനമാണ് ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്.