തൊടുപുഴ: മുൻ മന്ത്രി കെ.എം. മാണിയെക്കുറിച്ച് സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം വഞ്ചനാപരമാണെന്ന് കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ.നിയമസഭയിലെ കയ്യാങ്കളി ഒരിക്കലും ന്യായീകരിക്കാനാകില്ല. കെ. എം. മാണി അഴിമതിക്കാരനല്ലെന്ന നിലപാടിൽ യുഡിഎഫ് ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.