കൊച്ചി: ഹൈക്കോടതി വിധികളെ പരാമര്‍ശിച്ച് സോഷ്യല്‍ മീഡിയയിൽ കുറിപ്പുകൾ എഴുതിയതിനെത്തുടർന്നു ഹൈക്കോടതി നടപടി സ്വീകരിക്കുന്നതിനിടെ പെരുമ്പാവൂര്‍ സബ് ജഡ്ജി എസ്. സുദീപ് രാജി സമര്‍പ്പിച്ചു.
താന്‍ രാജിവച്ചെന്ന വിവരം ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സുദീപ് അറിയിച്ചത്. എന്നാല്‍ ജില്ലാ ജഡ്ജി മുഖേന ഔദ്യോഗികമായി രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് ഹൈക്കോടതിയിലെ ജില്ലാ ജുഡീഷറി രജിസ്ട്രി അറിയിച്ചു.സുദീപ് ഫേസ്ബുക്കിലെഴുതിയ കുറിപ്പുകള്ക്കെതിരേ ജുഡീഷറിയില്‍ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് അന്വേഷണത്തിനായി ജില്ലാ ജഡ്ജിയെ നിയോഗിച്ചിരുന്നു.