രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഷൈലോക്ക്. കഴിഞ്ഞ ജനുവരിയിലെത്തിയ ചിത്രം തിയറ്ററുകളും ബോക്സോഫീസിലുമെല്ലാം വലിയ വിജയം നേടിയിരുന്നു. ഇതേ കൂട്ടുകെട്ടിൽ മറ്റൊരു സിനിമ കൂടി വരികയാണെന്നുള്ള വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്പോൾ ബിബിൻ മോഹൻ, അനീഷ് ഹമീദ്, രചന നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ദിലീപും മുഖ്യ വേഷത്തിൽ എത്തുന്നുവെന്ന വിവരമാണ് വരുന്നത്.
സിനിമയെക്കുറിച്ച് ഇനിയും ഒൗദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.