പൂച്ചാക്കൽ (ആലപ്പുഴ): പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വ്യാജഡോക്ടർ പുനലൂരിൽ അറസ്റ്റിൽ. വ്യാജ മെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പുനലൂർ സെന്റ് തോമസ് ആശുപത്രിയിൽ ജോലിചെയ്തിരുന്ന കന്യാകുമാരി ചെറുവല്ലൂർ മാന്പഴത്തോട്ടത്തിൽ ബിനുകുമാർ (40) ആണ് ചേർത്തല പൂച്ചാക്കൽ പോലീസിന്റെ പിടിയിലായത്.
പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: പ്ലസ്ടു തോറ്റ ബിനുകുമാർ 2020 മുതൽ പൂച്ചാക്കലിലെ പിഎംസി ആശുപത്രിയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിചെയ്തു എന്ന പരാതിയെത്തുടർന്ന് ഇയാൾക്കെതിരേ പൂച്ചാക്കൽ പോലീസ് അന്വേഷണം നടത്തുന്നുണ്ടായിരുന്നു.
ചിറയൻകീഴ് പെരുങ്കഴിയിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോ. ബബിതയുടെ രജിട്രേഷൻ നന്പർ പേരിനോടു ചേർത്ത് നിർമിച്ച വ്യാജ സർട്ടിഫിക്കറ്റാണ് പിഎംസി ആശുപത്രിയിൽ ജോലിക്ക് കയറിയപ്പോൾ ബിനുകുമാർ ഹാജരാക്കിയത്. പിന്നീട് ജോലി ഉപേക്ഷിക്കുകയുമായിരുന്നു.