തിരുവനന്തപുരം: സ്വകാര്യ ചാനലിന്റെ ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ പരാതിക്കാരിയായ യുവതിയോട് കയര്‍ത്തു സംസാരിച്ച വനിതാ കമ്മീഷന് അധ്യക്ഷയുടെ പരാമര്‍ശത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ എം.സി. ജോസഫൈന് ഖേദപ്രകടനം നടത്തി. ടെലിഫോണ്‍ അഭിമുഖത്തിനിടയില്‍ എറണാകുളം സ്വദേശിനിയായ സഹോദരി ഫോണില്‍ വിളിച്ച് അവരുടെ ഒരു കുടുംബപ്രശ്നം പറയുകയുണ്ടായി.
അവരുമായുള്ള ഫോണ്‍സംഭാഷണ മധ്യേ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നു മനസിലായി. എന്താണ് പോലീസില്‍ പരാതി നല്‍കാത്തത് എന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ പെണ്‍കുട്ടിയോട് ചോദിച്ചിരുന്നു. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷമാണ് ഇതിനു കാരണം. ആ സഹോദരിക്ക് തന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. പത്രക്കുറിപ്പിലൂടെയാണ് വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് ഖേദപ്രകടനം നടത്തിയത്.