തിരുവനന്തപുരം: വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈനെ പദവിയില്‍നിന്ന് മാറ്റി നിര്‍ത്തണമെന്നു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്.
സിപിഎം പ്രവര്‍ത്തകര്‍ സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുമ്പോള്‍ ആ പ്രതികളെ സംരക്ഷിക്കാനുള്ള ഒരു സഹകരണസംഘം എന്ന നിലയിലാണ് വനിതാ കമ്മീഷന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇരയായ സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തല്‍സ്ഥാനത്തുനിന്നും നീക്കണം. കൂടാതെ അവരുടെ പരിഗണനയില്‍ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം ഉണ്ടാകണമെന്നും കെ. സുധാകരന് ഫേസ് ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.